മെഡിക്കൽ ക്യാമ്പ്
Monday 29 December 2025 1:37 AM IST
കല്ലമ്പലം: മണമ്പൂർ റസിഡന്റ്സ് അസോസിയേഷനും ഒറ്റൂർ ഫാമിലി ഹെൽത്ത് സെന്ററും സംയുക്തമായി അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്തംഗം ടി.ലാലു ഉദ്ഘാടനം ചെയ്തു. അഡ്വ.വി മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ വിശദീകരണം നടത്തി. ജി പ്രഫുല്ല ചന്ദ്രൻ,എൻ.മണികണ്ഠൻ,സുമ എസ്.എസ്,എസ്.സുരേന്ദ്രലാൽ,കല്ലമ്പലം ഡോ.ഗിരിജാസ് ലബോറട്ടറി ആൻഡ് സ്കാൻ ദീപിക് വിജയൻ,പി.ആർ.ഒ വിമൽ ദാസ്,മുഹ്സിന,സിന്ധു,സന്തോഷ് കുമാർ,സുമം എസ്.എസ്,ആൻസി,സിന്ധു,ബിന്ദു, സിന്ധു,എം.ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.