കേരള കൈത്തറി തൊഴിലാളി കോൺഗ്രസ്
Monday 29 December 2025 1:15 AM IST
തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം പ്രസിഡന്റ് അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. ഉത്പന്നങ്ങൾ കൈപ്പറ്റിയ വകയിലും കൂലി കുടിശികയിലുമായി തൊഴിലാളികൾക്ക് 50 കോടിയിലധികം രൂപ നൽകാനുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ,നേതാക്കളായ എസ്.എൻ.ജയചന്ദ്രൻ,പയറ്റുവിള മധു, ജിബിൻ,പ്രമോദ്,സജി,കുഴിവിള സുരേന്ദ്രൻ,സനൽ തുടങ്ങിയവർ പ്രസംഗിച്ചു.