ശാന്തിഗിരി ആശ്രമം യുവജന കൂട്ടായ്മ
Monday 29 December 2025 12:16 AM IST
പാനൂർ: കേരളത്തിലെ യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യംവച്ച് വള്ള്യായി ശാന്തിഗിരി ആശ്രമത്തിന്റെ യുവജന സംഘടനയായ ശാന്തിഗിരി ശാന്തി മഹിമ നടത്തുന്ന ഹെൽത്തി മൈൻഡ്സ് എംപവേഡ് യൂത്ത് കേരള പദ്ധതിയുടെ ഭാഗമായി വള്ള്യായിൽ ഏകദിന യുവജന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി, കണ്ണൂർ ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ പി. രമേശൻ ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. ഹർഷിദ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ നാടകങ്ങൾ, മൊബൈൽ അഡിക്ഷൻ സംബന്ധിച്ച ബോധവത്കരണ ക്ലാസ്, നൈപുണ്യ വികസന ക്ലാസ്, ചർച്ചകൾ, കായികമത്സരങ്ങൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. ശാന്തിഗിരി ശാന്തിമഹിമ ഏരിയ കമ്മിറ്റി അംഗം സൽപ്രിയൻ സ്വാഗതവും രാഹുൽ മട്ടന്നൂർ നന്ദിയും പറഞ്ഞു.