ബിഷപ്പ് സാമുവൽ അമൃതം സ്മാരക അവാർഡ്

Monday 29 December 2025 1:50 AM IST

തിരുവനന്തപുരം: സതേൺ ചേമ്പർ ഒഫ് ചാരിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ബിഷപ്പ് സാമുവൽ അമൃതം സ്മാരക അവാർഡ് സെറാമ്പൂർ സർവകലാശാല സെനറ്റ് പ്രസിഡന്റും കണ്ണമ്മൂല യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലുമായ ഡോ.സി.ഐ.ഡേവിഡ് ജോയിക്ക്. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായിരുന്ന ഡോ.സാമുവൽ അമൃതത്തിന്റെ സ്‌മരണയ്ക്കായാണ് അവാർഡ്. ഡോ.ക്രിസ്തുദാസ് ചെയർമാനും ലില്ലി അമൃതം,ഡൊണാൾഡ് ലാൽ,അരുൺ അമൃതം എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.