ഉപരാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം

Monday 29 December 2025 1:16 AM IST

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2.30മുതൽ രാത്രി 8.30വരെയും നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് നിയന്ത്രണം.

 ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30വരെ ശംഖുംമുഖം- ആൾസെയിന്റ്സ്- ചാക്ക- പേട്ട- പള്ളിമുക്ക്- പാറ്റൂർ- ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- ഫ്ളൈഓവർ- നിയമസഭ- ജി.വി.രാജ- എൽ.എം.എസ്- മ്യൂസിയം- വെള്ളയമ്പലം- കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

 നാളെ രാവിലെ 6 മുതൽ 9.30 വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം- പാളയം- വി.ജെ.ടി- ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി- പാറ്റൂർ- പേട്ട-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 8 മുതൽ ഉച്ച 2വരെ ചാക്ക- ലോർഡ്സ്- ലുലു- കുഴിവിള- ആക്കുളം- കോട്ടമുക്ക്- പ്രശാന്ത് നഗർ- ഉള്ളൂർ- കേശവദാസപുരം- പരുത്തിപ്പാറ- മാർ ഇവാനിയോസ് കോളേജ് റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2വരെ ശംഖുംമുഖം- ആൾസെയിന്റ്സ്- ചാക്ക റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.

 ഇന്നും നാളെയും ശംഖുംമുഖം- വലിയതുറ- പൊന്നറ, കല്ലുംമൂട്- ഈഞ്ചയ്ക്കൽ- മിത്രാനന്ദപുരം- എസ്.പി ഫോർട്ട്- ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരയ്ക്കാട്ടുപാളയം- തമ്പാനൂർ ഫ്ളൈഓവർ- തൈക്കാട്- വഴുതയ്ക്കാട്- വെള്ളയമ്പലം- കവടിയാർ റോഡിലും നാളെ വിമെൻസ് കോളേജ്- ബേക്കറി ജംഗ്ഷൻ- പഞ്ചാപുര- രക്തസാക്ഷി മണ്ഡപം- നിയമസഭ മന്ദിരം- പി.എം.ജി- പ്ലാമൂട്- പട്ടം- കേശവദാസപുരം- ഉള്ളൂർ- ആക്കുളം- കുഴിവിള- ഇൻഫോസിസ്- കഴക്കൂട്ടം- വെട്ടുറോഡ് എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

 വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കുമെത്തുന്ന യാത്രക്കാർക്ക് വേണ്ട ക്രമീകരണം നടത്തണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്നവർ വെൺപാലവട്ടം- ചാക്ക ഫ്ലൈഓവർ- ഈഞ്ചയ്ക്കൽ കല്ലുംമൂട്- പൊന്നറ പാലം വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്നവർ വെൺപാലവട്ടം- ചാക്ക ഫ്ളൈഓവർ- ഈഞ്ചയ്ക്കൽ- കല്ലുംമൂട്- അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2558731, 9497930055.