കഴക്കൂട്ടത്ത് അന്യസംസ്ഥാനക്കാരിയുടെ കുഞ്ഞ് മരിച്ച നിലയിൽ, കഴുത്തിൽ പാടുകൾ : അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുചെ നാലുവയസുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലാപാതകമെന്ന് സംശയം. പശ്ചിമ ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദറിനെയാണ് ഞായർ വൈകിട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കിടന്ന കുട്ടി പിന്നീട് ഉണർന്നില്ല എന്നാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതോടെ ആശുപത്രി അധികൃതർ കഴക്കൂട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു.
കഴുത്തിൽ മുറുക്കിയ പാടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മയെയും ആൺസുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.