ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു, പത്തോളം പേർക്ക് പരിക്ക്
Monday 29 December 2025 8:44 AM IST
ഹരിപ്പാട്: ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി, പത്തോളംപേർക്ക് നിസാരമായി പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കില്ല. ഇന്നലെ രാവിലെ ഏഴുമണിയോടെ ചേപ്പാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മുപ്പതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. നിസാരമായി പരിക്കേറ്റ പത്തോളം യാത്രക്കാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ ബസ് ഭാഗികമായി തകർന്നു.