ശ്രീനിവാസൻ അനുസ്മരണം
Monday 29 December 2025 12:52 AM IST
കുഴിക്കാട്ടുശ്ശേരി: തന്റെ തന്നെ കഥാപാത്രങ്ങളിലൂടെ സ്വയം വിമർശനവും നർമ്മവും ചേർത്ത് സമൂഹത്തിലെ പൊള്ളത്തരങ്ങളെയും കൃത്രിമത്വങ്ങളെയും പൊളിച്ചെഴുതിയ ശ്രീനിവാസനെ പോലെ മറ്റൊരു ജീനിയസിനെ മലയാളത്തിൽ കാണാനാവില്ലെന്ന് സംവിധായകൻ പി.ജി.പ്രേംലാൽ. കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഗ്രാമിക ഫിലിം സൊസൈറ്റി
സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രേംലാൽ. ഗ്രാമിക ട്രഷറർ സി.മുകുന്ദൻ അദ്ധ്യക്ഷനായി. ഡോ. വി.പി.ജിഷ്ണു, വി.ആർ.മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ജി.അരവിന്ദൻ സംവിധാനം ചെയ്ത് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചിദംബരം എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു.