എൻ.സി.സി ക്യാമ്പ് ആരംഭിച്ചു
Monday 29 December 2025 12:53 AM IST
ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി ക്യാമ്പ് ആരംഭിച്ചു. സെവൻ കേരള നേവൽ എൻ.സി.സി എറണാകുളം യൂണിറ്റിന്റെ കീഴിൽ 26ന് ആരംഭിച്ച ക്യാമ്പ് ജനുവരി നാല് വരെയാണ് നടക്കുന്നത്. തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എൻ.സി.സി സൈബർ കൂടാതെ സൈബർ സെക്യൂരിറ്റി, സെൽഫ് ഡിഫൻസ്, ഫയർ ആൻഡ് സേഫ്റ്റി, ലഹരിയുടെ ദൂഷ്യവശങ്ങൾ എന്നീ മേഖലകളിൽ പ്രത്യേകം ക്ലാസുകൾ ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും എക്‌സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ നൽകുന്നുണ്ട്. ക്യാപ്റ്റൻ ഷിബു ജോൺ, ലെഫ്റ്റ്. കമാൻഡർ ജിതിൻ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.