സഹകരണ ബാങ്ക് പൊതുയോഗം

Monday 29 December 2025 8:54 AM IST

ആലപ്പുഴ: മുതുകുളം സർവീസ് സഹകരണ ബാങ്ക് -731 ന്റെ പൊതുയോഗം നടന്നു.ബാങ്ക് പ്രസിഡന്റ് സുനിൽ സൂര്യ മംഗലം അധ്യക്ഷത വഹിച്ചു.സെക്രട്ടറി എൽ.രേഖ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗങ്ങളായ അജിമോൻ.പി എസ്,രജിത ചിത്രഭാനു, എസ്.ബസന്ത്,റീന ഷാജി തുടങ്ങിയവർ പങ്കെടുത്തു. പതിമൂന്ന് കുട്ടികളെ മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. മികച്ച സഹകാരിയായി ഷാജി തറാൽ, മികച്ച കർഷകയായി ശോഭന എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

മാധുരി സുഭാഷ്, സന്ധ്യ മധു എന്നിവർ സോഷ്യൽ മീഡിയ സപ്പോർട്ടർ പുരസ്കാരത്തിന് അർഹരായി.