എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്

Monday 29 December 2025 12:54 AM IST

മാള: കോട്ടക്കൽ സെന്റ് തെരേസാസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ

ക്യാമ്പ് പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് എൽ.പി സ്‌കൂളിൽ. ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. കോളിൻ ആട്ടോക്കാരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ മേജർ ഡോ. അൽഫോൻസ് ലിഗോറി

അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.കെ.അൽഫോൺസ് ക്യാമ്പ് വിശദീകരിച്ചു.

പാരിഷ് വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് കെ.വി.പ്രിൻസ്, അബ്രഹാം കണ്ണങ്കനാട്ട്, വി.പി.ഗോപകുമാർ, വർഗീസ് പാലാട്ടി, പ്രധാനാദ്ധ്യാപിക ടീന കളപ്പുരയ്ക്കൽ, അസി. പ്രൊഫസർ എ.ആർ.ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.