കുട്ടനാടൻ ഫെസ്റ്റ് വിളംബര ജാഥ
Monday 29 December 2025 8:55 AM IST
അമ്പലപ്പുഴ : ജനുവരി ഒന്ന് മുതൽ ഏഴു വരെ കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ(കിഡ്സ് ) ആഭിമുഖ്യത്തിൽ ദർശപുരത്ത് സംഘടിപ്പിക്കുന്ന കുട്ടനാടൻ ഫെസ്റ്റിന്റെ വിളംബര ജാഥ തകഴി സ്മാരകത്തിൽ ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. കിഡ്സ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഹാരീസ് രാജ ഉദ്ഘാടനം ചെയ്തു.കെ.ലാൽജി, ബേബി പാറക്കാടൻ, കേണൽ സി.വിജയകുമാർ,അഡ്വ.ബി.സുരേഷ്, പ്രേം സായ് ഹരിദാസ്, പി. എം.കുര്യൻ,പി.ടി.ജോസഫ്,ജോഷി ആന്റണി, ഉമ്മൻ മേടാരം,മിനി വേണുഗോപാൽ,നസീർ സലാം,സജി ജോസഫ് അത്തിക്കളം തുടങ്ങിയവർ സംസാരിച്ചു.