ഭക്തിഗാന ആൽബം പ്രകാശനം

Monday 29 December 2025 1:04 AM IST

ചെന്ത്രാപ്പിന്നി: കവിയും മാദ്ധ്യമ പ്രവർത്തകനും ഭാഷാദ്ധ്യാപകനുമായ കെ.രഘുനന്ദൻ രചന നിർവഹിച്ച് സർഗം മ്യൂസിക്കൽസ് പുറത്തിറക്കുന്ന 'ദേവഗണേശൻ' എന്ന പമ്പാ ഗണപതി ഭക്തിഗാനത്തിന്റെ പ്രകാശനം നടന്നു. ശനിയാഴ്ച രാവിലെ ചെന്ത്രാപ്പിന്നി ശ്രീ തലാപുരം ഭഗവതി ക്ഷേത്ര സന്നിധിയിൽ പ്രവാസി വ്യവസായിയും സാംസ്‌കാരിക പ്രവർത്തകനുമായ വേണുഗോപാൽ മേനോൻ പ്രകാശനം നിർവഹിച്ചു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഏറ്റുവാങ്ങി. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കെ.ദിനേശ് രാജ, തലാപുരം ക്ഷേത്രം പ്രസിഡന്റ് കെ.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. പന്തളം സുരേഷ്‌കുമാർ വർമ്മ സംഗീതം നൽകിയ ഗാനം അനു വി.കടമ്മനിട്ടയാണ് ആലപിച്ചിരിക്കുന്നത്. ക്ഷേത്രം സെക്രട്ടറി പി.ആർ.രാജേഷ്, ട്രഷറർ ഗിരിജാഭായ് തുടങ്ങിയവർ നേതൃത്വം നൽകി.