പുത്തൻചിറയിൽ കോൺഗ്രസ് ജന്മദിനം

Monday 29 December 2025 12:09 AM IST

പുത്തൻചിറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 140ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മങ്കിടി ജംഗ്ഷനിൽ കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്

എം.പി.സോണി പതാക ഉയർത്തി. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജോ അരീക്കാടൻ അദ്ധ്യക്ഷനായി. സി.കെ.യുധി മാസ്റ്റർ ജന്മദിന സന്ദേശം നൽകി. ആന്റണി പയ്യപ്പിള്ളി ജന്മദിന കേക്ക് മുറിച്ചു. ടി.എസ്.ഷാജി, അഡ്വ. വി.എസ്.അരുൺരാജ്, എം.എ.അബ്ദുൽ ഷുക്കൂർ, ടി.കെ.ജോണി, ഷൈജു അമ്പാട്ട്, പി.കൃഷ്ണപ്രസാദ്, പഞ്ചായത്തംഗങ്ങളായ സി.കെ.വാസന്തി, പി.സി.ബാബു എന്നിവർ പ്രസംഗിച്ചു.