പഞ്ചരത്ന കീർത്തനാലാപനം

Monday 29 December 2025 12:12 AM IST

തൃശൂർ: തിരുവമ്പാടി ഏകാദശി സംഗീതോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പഞ്ചരത്‌ന കീർത്തന ആലാപനം ദശമി ദിനമായ ഇന്ന് രാവിലെ ഒമ്പതിന് നടക്കും. ചേപ്പാട് എ.ഇ.വാമനൻ നമ്പൂതിരി, മാതംഗി സത്യമൂർത്തി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ, വെള്ളിനേഴി സുബ്രഹ്മണ്യം, മുടികൊണ്ടാൻ രമേശ്, പാലക്കാട് കൈലാസപതി, കെ.എം.എസ്.മണി, കോഴിക്കോട് നാരായണ പ്രകാശ് തുടങ്ങിയ സംഗീതജ്ഞർ പങ്കെടുക്കും. പഞ്ചരത്‌ന കീർത്തന ആലാപനത്തിനു ശേഷം സംഗീത തിലകം ബഹുമതി മൃദംഗം ഘടം വിദ്വാൻ മങ്ങാട് കെ.വി.പ്രമോദിന് സമ്മാനിക്കും. വൈകിട്ട് 6.30ന് മുടികൊണ്ടാൻ രമേശിന്റെ വീണക്കച്ചേരിയോടെ സംഗീതോത്സവത്തിന് സമാപനമാകും.