സയൻസ്, സംസ്കൃതം പ്രദർശനം

Monday 29 December 2025 12:14 AM IST

കൊടുങ്ങല്ലൂർ: വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെയും ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സ് കേരളയുടെ (ഐ.എച്ച്.കെ) കൊടുങ്ങല്ലൂർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ അമൃതവിദ്യാലയത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ആൻഡ് സംസ്‌കൃതം പ്രദർശനത്തിന്റെ ഉദ്ഘാടനം ചേരാനെല്ലൂർ എ.എസ്.െഎ: റീന ഉദയജ്യോതി നിർവഹിച്ചു. ഐ.എച്ച്.കെ യൂണിറ്റ് പ്രസിഡന്റ് ഡോ. ഇന്ദുജ അദ്ധ്യക്ഷത വഹിച്ചു. കേരള ഡിപ്പാർട്ട്‌മെന്റിൽ സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ (കെ.ഡി.എസ്.ടി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി സി.റിജേഷ് മുഖ്യപ്രഭാഷണം നടത്തി. ഐ.എച്ച്.കെ യൂണിറ്റ് സെക്രട്ടറി ഡോ. ശീതൾ സൽപ്രകാശൻ, ഡോ. ശാഖി എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. എക്‌സിബിഷൻ നാളെ സമാപിക്കും.