ചുങ്കം പാലത്തിന് സമീപം തോട്ടിൽ വീണ് മരിച്ചു

Monday 29 December 2025 12:15 AM IST

ആലപ്പുഴ: ചുങ്കം പാലത്തിന് സമീപത്തെ തോട്ടിൽ വീണ് മരിച്ചു. പാലസ് വാർഡിൽ മാപ്പിളപറമ്പിൽ റോയ് വർഗീസ് (53) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതിനായിരുന്നു സംഭവം. തോടിന് സമീപത്തുകൂടെ നടന്നു പോകവേ കാൽവഴുതി വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്തു. മക്കൾ : റോഷൻ, റോഷ്‌നി.