ക്ഷേത്രം ശുചീകരിച്ച് തമിഴ് ഭക്തസംഘം

Monday 29 December 2025 12:15 AM IST

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെന്നൈയിൽ നിന്നെത്തിയ ഒരു സംഘം ഭക്തജനങ്ങൾ ക്ഷേത്രവും പരിസരവും ശുചീകരിച്ചു. ഹിന്ദു ആലയങ്ങൾ ശുത്തം ചെയ്യും ഇരൈ പണി വൻഡ്രം എന്ന സംഘടനയിലെ സ്ത്രീകൾ ഉൾപ്പെടെ 250 സേവകരാണ് സ്ഥാപക പ്രസിഡന്റ് ഗണേശന്റെ നേതൃത്വത്തിൽ പ്രവൃത്തികൾ നടത്തിയത്. വിളക്കുമാടം, ദീപസ്തംഭങ്ങൾ, ക്ഷേത്രക്കുളം, കൊട്ടാരത്തിൽ തേവർ പരിസരം എന്നിവ വൃത്തിയാക്കുകയുണ്ടായി. രാവിലെ ആറിന് ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ ഉച്ചവരെ നീണ്ടു. ഇതേ സംഘടന തൃക്കുലശേഖരപുരം ക്ഷേത്രത്തിലും ശുദ്ധീകരണങ്ങൾ നടത്തി. ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളുടെയും പങ്കാളിത്തവും ഉണ്ടായിരുന്നു.