മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ
Monday 29 December 2025 12:50 AM IST
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ. ജമ്മുകാശ്മീരിലെ നിലവിലുള്ള സംവരണ നയത്തിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. മകൾ ഇൽതിജ മുഫ്തി, ശ്രീനഗർ എം.പി റുഹുള്ള മെഹ്ദി, പി.ഡി.പി നേതാവ് വഹീദ് പര എന്നിവരെയും വീട്ടുതടങ്കലിലാക്കി. ഒമർ അബ്ദുള്ള സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. മെഹബൂബ മുഫ്തി ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയത്. പ്രതിഷേധങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വസതിക്കുമുമ്പിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.