ആരാധകരുടെ തിക്കും തിരക്കും നിലത്തുവീണ് വിജയ്
Monday 29 December 2025 1:52 AM IST
ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിലും നിലത്തുവീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അദ്ധ്യക്ഷനുമായ വിജയ്. ഇന്നലെ ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാസേനയ്ക്ക് കഴിഞ്ഞില്ല. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്യ്ക്കടുത്തെത്തിയതോടെ ഒന്നുംചെയ്യാനായില്ല. വാഹനത്തിന് അടുത്തെത്തിയപ്പോഴേക്കും വിജയ് താഴെ വീണു. സുരക്ഷാ ജീവനക്കാർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്യെ കാറിൽ കയറ്റിയത്. ഉടനെ അവിടെനിന്ന് മടങ്ങുകയും ചെയ്തു. മലേഷ്യയിൽവച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് മടങ്ങിയെത്തിയതാണ് വിജയ്.