ഈ നാളുകാരാണെങ്കിൽ സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം

Monday 29 December 2025 6:03 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 30 - ധനു 15 ചൊവ്വാഴ്ച (പുലർന്നു കഴിഞ്ഞ് 6 മണി 3 മിനിറ്റ് 58 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം )

അശ്വതി: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത. വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീന ഗൃഹ വാഹന യോഗം.

ഭരണി: മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.

കാര്‍ത്തിക: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. ഉപരിപഠനത്തിന്നു സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

രോഹിണി: സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി അനുഭവത്തിൽ വരും.

മകയിരം: രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും. തൊഴില്‍ മേഖലയില്‍ ശ്രദ്ധിക്കണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.

തിരുവാതിര: പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് . പ്രേമകാര്യങ്ങളില്‍ ‍സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍.

പുണര്‍തം: സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.ബിസിനസ്സ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത.

പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം,പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം, സാമ്പത്തിക കാര്യങ്ങളില്‍ പുതു വഴികള്‍.

ആയില്യം: ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, എല്ലാരംഗത്തുംഅഭിവൃദ്ധി.

മകം: കല വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം,ശത്രുക്കളുടെ ഉപദ്രവം കുറയും.പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള തടസ്സം മാറും.

പൂരം: സ്വര്‍ണം, വൈദ്യുതി, നിയമ വകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം. ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നത സ്ഥാന ലഭ്യത.

ഉത്രം: ധനാഭിവൃദ്ധി,കുടുബസുഖം, വിവാഹം മൂലം ഉയര്‍ച്ച.ഗൃഹം, വാഹനം,എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

അത്തം: ഉപരി പഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം.

ചിത്തിര: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃദ് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം. കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം.

ചോതി: കുടുബസുഖം,യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും. കുടുംബത്തില്‍ മംഗല്യ ഭാഗ്യം നടക്കും.പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.

വിശാഖം: പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യസുഖക്കുറവ്. അഗ്‌നി സംബന്ധമായ അപകടങ്ങള്‍,പണം കടം കൊടുക്കുത് സൂക്ഷിക്കണം.

അനിഴം: തന്റേതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. കള്ളക്കേസ്സില്‍ പ്രതിയാകും, പ്രവര്‍ത്തന ശൈലികൊണ്ട്ചീത്തപ്പേരുണ്ടാകാം.

കേട്ട: അപഖ്യാതിയ്ക്കു സാദ്ധ്യത.പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധിക്കണം.

മൂലം: പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം. അന്യരാജ്യത്ത് വിജയം, സ്നേഹശീലം.

പൂരാടം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. കലാകായിക രംഗത്ത് അഭിവൃദ്ധി. കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി തിരികെ ലഭിക്കും.

ഉത്രാടം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസിനസ്സ് പുനരാരംഭിക്കും. മന:സാക്ഷിക്കു അനുസരിച്ച് പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി.

തിരുവോണം: നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം. സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും,കഠിനമായ പരിശ്രമം വേണ്ടി വരും.

അവിട്ടം: സഹോദര സഹായം, ബിസിനസ്സില്‍ നേട്ടം, ശത്രു ജയം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, കുടുബസ്സുഖം.

ചതയം: ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീജനങ്ങൾ വഴി സുഖവും, സമാധാനവും. ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം.

പൂരുരുട്ടാതി: ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി.ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും.

ഉത്രട്ടാതി: സന്താനത്തിനായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം. സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍,നല്ല മുന്നേറ്റം.

രേവതി: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി.സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷമത.