തിരുവനന്തപുരത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം, മൂന്നു പേർക്ക് ഗുരുതര പരിക്ക്

Monday 29 December 2025 6:29 PM IST

തിരുവനന്തപുരം: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ‌ക്ക് ഗുരുതരമായി പരിക്കേറ്റു. ആലംകോട് - കടയ്ക്കാവൂർ റോഡിൽ രാംനഗറിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം,​ കടയ്ക്കാവൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന മൂന്നുപേർ സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ആലംകോട് ഭാഗത്ത് നിന്ന് വന്ന സ്കൂട്ടർ ബസിനെ ഓവർടേക്ക് ചെയ്യുമ്പോൾ എതിരെ അമിതവേഗതയിൽ വന്ന മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നുപേ‌ർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.