തലസ്ഥാനത്ത് രാജേഷിന്റെ മാസ് എൻട്രി
Tuesday 30 December 2025 1:52 AM IST
ഓഫീസ് മുറിയുമായി ബന്ധപ്പെട്ട് വി.കെ. പ്രശാന്ത് എം.എൽ.എയും കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുണ്ടായ തർക്കം മറ്റൊരു തലത്തിലേക്ക്. തിരുവനന്തപുരം കോർപ്പറേഷന്റെ കെട്ടിടങ്ങളുടെ വാടക്കൊള്ള അന്വേഷിക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി. കെട്ടിടങ്ങളുടെ വാടകത്തുക സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക് ഉടൻ നിർദ്ദേശം നൽകുമെന്നും മേയർ വി.വി. രാജേഷ് അറിയിച്ചു.