അടപടലം പൊട്ടി പാകിസ്ഥാൻ, പൊതുമേഖല സ്ഥാപനവും വിൽക്കുന്നു

Tuesday 30 December 2025 1:53 AM IST

രാജ്യത്തിന്റെ ഔദ്യോഗിക എയർലൈൻസ് കമ്പനിക്ക് പിന്നാലെ മറ്റൊരു പൊതുമേഖലാ സ്ഥാപനവും പാകിസ്ഥാൻ വിൽക്കുന്നു. സൈനിക നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷൻ എന്ന കമ്പനിയുടെ ഓഹരിയാണ് യു.എ.ഇക്ക് വിൽക്കാൻ ചർച്ച നടക്കുന്നത്. രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമാണിത്. 100 കോടി ഡോളറിന്റെ ഓഹരിയാണ് യു.എ.ഇക്ക് വിൽക്കുക. ഇതോടെ സർക്കാരിനുള്ള ബാദ്ധ്യതകൾ തീരുമെന്നാണ് പ്രതീക്ഷ. മാർച്ച് 31ന് മുമ്പ് എല്ലാ ഇടപാടുകളും പൂർത്തിയാക്കാനാണ് പാക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.