കുടവൂർ മുസ്ലിം പള്ളിയുടെ ആംബുലൻസ് മോഷണം പോയി
Tuesday 30 December 2025 12:02 AM IST
കല്ലമ്പലം: കുടവൂർ മുസ്ലിം ജമാഅത്തിന്റെ ആംബുലൻസ് മോഷണം പോയതായി പരാതി.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം രണ്ടംഗ സംഘം ഗേറ്റ് തുറന്ന് അകത്തുകയറി ആംബുലൻസുമായി പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങൾ സി.സി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.കല്ലമ്പലം പൊലീസിൽ പരാതി നൽകിയതായി ഭാരവാഹികൾ അറിയിച്ചു.