അതിശയിപ്പിച്ച് വവ്വാൽ ഫസ്റ്റ് ലുക്ക്

Tuesday 30 December 2025 6:51 AM IST

ഏവരേയും അതിശയിപ്പിച്ച് വവ്വാൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ .

പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം വെറും ഇടിപ്പടം എന്നതിനേക്കാൾ ആഴമുണ്ട് എന്ന് പോസ്റ്റർ കാണുമ്പോൾ തോന്നും. ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിംഗ് , മുത്തു കുമാർ, ലെവിൻ സൈമൺ ജോസഫ് , ലക്ഷ്മി ചപോർക്കർ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി , ഗോകുലൻ, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ ജോൺ തുടങ്ങി മുപ്പതിലധികം താരങ്ങൾ അണിനിരക്കുന്നു.പോസ്റ്ററിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് ആരാണെന്നു പറയാൻ സാധിക്കാത്ത വിധം അതി ഗംഭീരമായിരിക്കുന്നൂ ഓരോരുത്തരുടെയും പുറം കാഴ്ച. ഛായാ​ഗ്രഹണം-മനോജ് എം ജെ,പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ,ഗാനരചന-പി ബി എസ്, സുധാംശു, പ്രൊഡ്യൂസർ- ഷാമോൻ പിബി, കോ പ്രൊഡ്യൂസർ-സുരീന്ദർ യാദവ്, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പി .ആർ. ഒ എ .എസ്. ദിനേശ്,സതീഷ് എരിയാളത്ത്,ഗുണ.