എക്കോ 50 കോടി ക്ലബിൽ, നാളെ മുതൽ ഒ.ടി.ടിയിൽ

Tuesday 30 December 2025 6:58 AM IST

പ്രേക്ഷക - നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന എക്കോ അൻപതു കോടി ക്ളബിൽ. തിയേറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് ലഭിക്കുന്നത്. നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും . സംവിധായകൻ ദിൻജിത്ത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിക്കുന്നു..

സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന താരങ്ങൾ. സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. മുജീബ് മജീദിന്റെ സംഗീതം, സൂരജ് ഇ.എസിന്റെ എഡിറ്റിംഗ് സജീഷ് താമരശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും മുതൽക്കൂട്ടാകുന്നു.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം .ആർ കെ . ജയറാം ആണ് നിർമ്മാണം. വിതരണം: ഐക്കൺ സിനിമാസ്, പി.ആർ.ഒ പ്രതീഷ് ശേഖർ.