മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Tuesday 30 December 2025 12:01 AM IST

മാള: പൊയ്യ അത്തിക്കടവ് റോഡിൽ രാത്രി മദ്യപാനം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ തടഞ്ഞുനിറുത്തി കരിങ്കല്ല് കൊണ്ട് ആക്രമിക്കുകയും വീടിനകത്ത് അതിക്രമിച്ച് കയറി മർദ്ദിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പൊയ്യ ഗ്രീൻലാൻഡ് സ്വദേശി സജിത്തിനെയും ബന്ധു ധനീഷിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ എറണാകുളം ജില്ല പുത്തൻവേലിക്കര പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അറപ്പാട്ട് വീട്ടിൽ ശ്രീഹരി (25), പൊയ്യ കാഞ്ഞിരത്തിങ്കൽ അനിൽ (26), മേലഡൂർ വാടചേക്കൽ സഞ്ജു (28) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാള പൊലീസ് എസ്.എച്ച്.ഒ സജിൻ ശശി, എസ്.ഐമാരായ പി.എം.റഷീദ്, മുഹമ്മദ് ബാഷി, ഒ.പി.അനിൽകുമാർ, ജി.എസ്.സി.പി.ഒമാരായ കെ.കെ.ജിബിൻ, സി.ജെ.ജെമേഴ്‌സൻ ,ഐ.യു.ഹരികൃഷ്ണൻ, കെ.എ..സാബിർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.