ദഫ്‌മുട്ട്, വട്ടപ്പാട്ട് ചെമ്മനാടിന്റെ കുത്തക

Monday 29 December 2025 10:27 PM IST

കാസർകോട്: ജില്ലാ സ്കൂൾ കലോത്സവത്തിലെ ദഫ്‌മുട്ട് മത്സരങ്ങളിൽ സി.ജെ. എച്ച്.എസ്.എസ് ചെമ്മനാട് വീണ്ടും മികവ് തെളിയിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പന്ത്രണ്ടാം തവണയും ഒന്നാംസ്ഥാനം നിലനിർത്തിയ ഇവർക്ക് ഹയർ സെക്കൻഡറിയിൽ തുടർച്ചയായ ആറാം കിരീടനേട്ടമാണ്. പരിശീലകൻ ദാവൂദ് കണ്ണൂർ നൽകിയ കഠിനാധ്വാനവും ശാസ്ത്രീയ പരിശീലനവുമാണ് കിരീടനേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

വട്ടപ്പാട്ടിൽ തുടർച്ചയായി ഏഴാമതും ചെമ്മനാട് ജമാ അത്ത് ഹയർ സ്കൂൾ സംസ്ഥാനതല യോഗ്യത നേടി. ഷെയാസ് ആന്റ് ടീം ആണ് ഇത്തവണ വട്ടപ്പാട്ട് അരങ്ങിൽ തകർത്തത്. റഷീദ് മോങ്ങത്തിന്റെ വരികളാണ് ഇവ‌ർ പാടിയത്. അബൂദാബിയിലുള്ള തസ്ലീമും ദുബൈയിലുള്ള ഷെഫീഖും സ്കൂൾ കലോത്സവ സീസൺ കാലത്ത് നാട്ടിലെത്തി മാസങ്ങളോളം താമസിച്ചാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.