താത്ക്കാലിക നിയമനം
Tuesday 30 December 2025 12:48 AM IST
ഇടുക്കി: ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 90 ദിവസ കാലയളവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.എ.എം.എസ്, എം.ഡി (കൗമാരഭൃത്യം), റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 7ന് രാവിലെ 10.15ന് കുയിലിമലയിലുള്ള സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആയുർവേദം) നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 04862- 232318 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ലഭിക്കും.