പ്രതിഷേധ സമരം

Tuesday 30 December 2025 1:55 AM IST

തിരുവനന്തപുരം: കർണാടക സർക്കാരിനെതിരെയുള്ള പിണറായി വിജയന്റെ ശബ്ദം നരേന്ദ്രമോദിയെ സുഖിപ്പിക്കാനുള്ളതാണെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.മുരളീധരൻ. മെഡിസെപ്പിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന വായ മൂടിക്കെട്ടിയുള്ള പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.ഗോപകുമാർ,ട്രഷറർ ഡോ.ആർ.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.