പുരസ്കാര വിതരണം

Tuesday 30 December 2025 1:56 AM IST

തിരുവനന്തപുരം : ട്രാവൻകൂർ ഫെസ്റ്റി നോടനുബന്ധിച്ച് വില്ലേജ് ന്യൂസ് ടി.വിയും ഗ്ലോബൽ ഗേറ്റ് എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോമും ഏർപ്പെടുത്തിയ അവാർഡ് വിതരണം ചെയ്തു.മാനവികത കർമ്മ ശ്രേഷ്ഠ പുരസ്കാരം കലാനിധി സെന്റർ ഫോർ ഇത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാരാജേന്ദ്രന് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ നൽകി. ബെസ്‌റ്റ്‌ എംപവർമെന്റ് മെന്റർ അവാർഡ് ഡോ.സജു സക്സസിനും പിന്നണി ഗായകനുള്ള അവാർഡ് പി.കെ സുനിൽ കുമാറിനും വെൽനസ് കെയർ പുരസ്കാരം ഷെറിൻ ഫ്രാൻസിസിനും സമ്മാനിച്ചു.