ലഹരി വിരുദ്ധ സെമിനാർ
Tuesday 30 December 2025 12:59 AM IST
തിരുവനന്തപുരം: ഡിസ്ട്രിക് 318എയിലെ ഗൗരീശപട്ടം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർക്കായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മുട്ടട ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.എൽ.ഷിബു ക്ലാസെടുത്തു. സെമിനാറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ നിർവഹിച്ചു. പ്രസിഡന്റ് പി.ജയരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.രാധാകൃഷ്ണൻ,നന്ദൻ ഗോപിനാഥ്,കെ.വിജയകുമാർ,വേണു,നിഷ എന്നിവർ സംസാരിച്ചു.