അനുസ്‍മരണം

Tuesday 30 December 2025 1:59 AM IST

കുന്നത്തുകാൽ: കാരക്കോണം ജനത കോളേജിന്റെ പ്രിൻസിപ്പലായിരുന്ന മുരളീധരൻ നായരുടെ അനുസ്‌മരണ സമ്മേളനം ബി.ജെ.പി കുന്നത്തുകാൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചു.ബി.ജെ.പി കുന്നത്തുകാൽ ഏരിയാ കമ്മിറ്റി പ്രസിഡന്റ് വണ്ടിത്തടം ദിലീപിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം അദ്ധ്യക്ഷൻ മണവാരി രതീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം അരുവിയോട് സജി,സുന്ദരേശൻനായർ,നാറാണി സുധാകരൻ,പാലിയോട് ഏരിയ കമ്മിറ്റിയംഗം വരട്ടയം ശശിധരൻ,വർണ സജി,വാർഡ് മെമ്പർമാരായ ജയപ്രസാദ്,സജിത,കുടയാൽ ലേഖ,ബി.ജെ.പി പ്രവർത്തകരായ നളിനകുമാർ,വേണുനാഥ്,മാണിനാട് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.