കോൺഗ്രസ് ജന്മദിനാഘോഷം

Monday 29 December 2025 11:36 PM IST

ചേർത്തല:കോൺഗ്രസ് ടൗൺ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ജന്മദിന സന്ദേശം നൽകി. നഗരസഭ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടി അഡ്വ.സി.ഡി.ശങ്കർ, മണ്ഡലം പ്രസിഡന്റ് പി. വിശ്വംഭരൻ,പി.ഉണ്ണിക്കൃഷ്ണൻ,ശ്രീകുമാരി,ഗീതാകുമാരി,അർച്ചന ആർ.പിള്ള, സുബ്രഹ്മണ്യദാസ്,കെ.ദേവരാജൻ പിള്ള,എസ്.ഗോപകുമാർ എന്നിവർ സംസാരിച്ചു.