തൊഴിലുറപ്പ് സംരക്ഷണ സമരം

Monday 29 December 2025 11:37 PM IST

അമ്പലപ്പുഴ: ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പുന്നപ്രയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് സംരക്ഷണ സമരം സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. ലിജു ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷനായി. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റാണി ഹരിദാസ്, വൈസ് പ്രസിഡൻ്റ് കെ.എഫ്.തോബിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.