ചി​ത്ര​ര​ച​നാ മ​ത്സ​രവും പുസ്തക പ്രകാശനവും

Monday 29 December 2025 11:38 PM IST

ആലപ്പുഴ : വേൾ​ഡ് ഡ്ര​മാ​റ്റി​ക് സ്റ്റ​ഡി സെന്റർ ആൻഡ് ഫി​ലിം ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ബാ​ഹു​ലേ​യൻ കാ​ക്കാ​ഴം ര​ചി​ച്ച ഇ​വി​ടെ​ വി​രി​യും സ്വ​പ്ന​ങ്ങൾ എ​ന്ന നോ​വ​ലി​ന്റെ പ്ര​കാ​ശ​നം, സ്‌കൂൾ വി​ദ്യാർ​ഥി​കൾ​ക്ക് ആർ​ട്ടി​സ്റ്റ്.എ​സ്.എൽ. ലാ​രി​യ​സ് അ​നു​സ്മ​ര​ണ എ​ന്നീ പ​രി​പാ​ടി​കൾ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​സ്ത​ക​പ്ര​കാ​ശ​ന​വും ച​ല​ച്ചി​ത്ര​സം​വി​ധാ​യ​കൻ പോൾ​സൺ നിർ​വ​ഹി​ച്ചു. സ്റ്റ​ഡി സെന്റർ ഡ​യ​റ​ക്ടർ ആ​ര്യാ​ട് ഭാർ​ഗ​വൻ അ​ധ്യ​ക്ഷ​നാ​യി. ഗു​രു​ദ​യാൽ ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ​പ്ര​വർ​ത്ത​ക​നാ​യ ബി.ജോ​സു​കു​ട്ടി പു​സ്ത​കാ​വ​ലോ​ക​നം നിർ​വ​ഹി​ച്ചു. ക​ലാ​സാ​ഹി​ത്യ​രം​ഗ​ത്ത് സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള​ള ആ​ദ​ര​വ് അ​നിൽ അ​റ​പ്പ​യി​ലി​ന് മുൻ ഗ​വ. പ്ലീ​ഡർ അ​ഡ്വ.സീ​മ ര​വീ​ന്ദ്രൻ സ​മർ​പ്പി​ച്ചു.