ശിഷ്യനെ അനുമോദിച്ച് ഗുരുശ്രേഷ്ഠർ

Monday 29 December 2025 11:40 PM IST

ആലപ്പുഴ : ഗുരുശ്രേഷ്ഠർ ശിഷ്യനെ അനുമോദിച്ച അപൂർവ്വ സംഗമത്തിന് കാക്കാഴം എസ്.എൻ.വി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും തങ്ങളുടെ പ്രിയ ശിഷ്യനുമായ കെ.കെ.ഉല്ലാസിനെയാണ് അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ആദരിച്ചത്. കാക്കാഴം ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങ് മുൻ പ്രിൻസിപ്പൽ സി.എച്ച്ഞ്ഞലൈലാ ബീവി ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകരായിരുന്ന എൽ.ജയലക്ഷ്മി വർമ്മ, മേഴ്സമ്മ ലൂയിസ്, കെ.വി.ചാന്ദിനി, എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ വി.എം.റോബർട്ട് സ്വാഗതവും എസ്.സജി നന്ദിയും പറഞ്ഞു.