കാപ്പ കേസിൽ പിടിയിൽ

Tuesday 30 December 2025 12:42 AM IST

ചിറ്റാർ : നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടയാളെ കാപ്പാ നിയമ പ്രകാരം ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ വീട്ടിൽ ഏബ്രഹാം തോമസ് (44) ആണ് അറസ്റ്റിലായത്. വാറ്റുചാരായം വിൽപ്പന, അടിപിടി, സ്‌ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങി 19 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ്.ആർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാകളക്ടറുടെ അനുമതിയോടെ പ്രതിയെ എറണാകുളം തൃപ്പൂണിത്തുറ നിന്ന് പിടികൂടി പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.