സപ്തദിന സഹവാസ ക്യാമ്പ്

Monday 29 December 2025 11:54 PM IST

മുഹമ്മ: ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മുഹമ്മ മദർ തെരേസാ ഹൈസ്‌ക്കൂളിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മദർ തെരേസ ഹൈസ്‌ക്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ലിസ കുര്യൻ, മുഹമ്മ എസ്.ഐ റിയാസ്, ഹോളി ഫാമിലി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ലിസ കുര്യൻ, യുവ സംരംഭക അഞ്ജന ഷാജി, ജില്ലാ പ്രോഗ്രാം കൺവീനർ ജി. അശോക് കുമാർ എന്നിവർ സംസാരിച്ചു.