കുട്ടനാടൻ ഫെസ്റ്റ് വിളംബര ജാഥ

Tuesday 30 December 2025 1:54 AM IST

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ആലപ്പുഴ : 2026 ജനുവരി ഒന്ന് മുതൽ ഏഴു വരെ കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്സ് ) യുടെ ആഭിമുഖ്യത്തിൽ ദർശപുരത്ത് സംഘടിപ്പിക്കുന്ന കുട്ടനാടൻ ഫെസ്റ്റിന്റെ വിളംബര ജാഥ തകഴി സ്മാരകത്തിൽ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. കിഡ്സ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു.സമാപന സമ്മേളനം ഹാരീസ് രാജ ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ കെ. ലാൽജി, ബേബി പാറക്കാടൻ, കേണൽ സി. വിജയകുമാർ, അഡ്വ. ബി. സുരേഷ്, പ്രേംസായ് ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.