വിൽപനയ്ക്ക് 'അങ്ങാടി ആപ്പ്'
Tuesday 30 December 2025 12:56 AM IST
തൃശൂർ: സഹകരണ മേഖലയെ കാലോചിതമായി പരിഷ്‌കരിക്കുന്ന പദ്ധതികൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അംഗ സമാശ്വാസ പദ്ധതിയുടെ വെബ് സൈറ്റ്, അങ്ങാടി ആപ്പ്, പ്രവർത്തന മാന്വൽ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് നൽകുന്ന സമാശ്വാസ നിധിയിലേക്ക് ഇനി ഓൺലൈനായി വെബ് സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകുന്നവർക്കുള്ള പണം അംഗങ്ങളുടെ അക്കൗണ്ടിൽ ലഭിക്കും. സഹകാരിക്ക് ഒരു സാന്ത്വനം പദ്ധതിയുടെ സേവനവും ഓൺലൈനായി ലഭിക്കും.സഹകരണ സംഘങ്ങളുടെ ഉൽപനങ്ങൾ ഓൺലൈനായി വിൽപന നടത്താൻ 'അങ്ങാടി ആപ്പ്' പുറത്തിറക്കി. സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ളതാണ് പ്രവർത്തന മാന്വൽ.