വിവാദങ്ങൾ ഒരുവഴിക്ക് പ്രവർത്തനങ്ങളിൽ സജീവമായി പ്രസിഡന്റ്

Monday 29 December 2025 11:57 PM IST

തൃശൂർ : മറ്റത്തൂരിൽ വിവാദങ്ങൾ തുടരുന്നതിനിടെ പഞ്ചായത്ത് പ്രവർത്തനങ്ങളിൽ സജീവമായി പ്രസിഡന്റ് ടെസി ജോയ്. അടുത്തദിവസം ജീവനക്കാരുടെ യോഗം ചേരും. അതിന് ശേഷം പഞ്ചായത്ത് കമ്മിറ്റി യോഗം ചേരും. അഞ്ചാം തീയതി മുതലാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ്. ഇതിനകം ഡി.സി.സി നേതൃത്വം ഇടപ്പെട്ട് വിഷയം തീർക്കുമെന്ന പ്രതീക്ഷയുമുണ്ട്. അല്ലാത്ത പക്ഷം ഭരണ സംവിധാനങ്ങളിൽ മുഴുകുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ വ്യക്തമാക്കി. വിഷയം എങ്ങനെയെങ്കിലും തീർക്കണമെന്ന് രാജിവെച്ച അംഗങ്ങളും പറയുന്നു. എന്നാൽ പ്രശ്‌നം തീർത്താലും ആറുമാസമെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന നിലപാടിലാണ് പ്രസിഡന്റായി ടെസി തോമസ്. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പും കീറാമുട്ടിയാകുമോയെന്ന ആശങ്കയും കോൺഗ്രസിൽ ഉയരുന്നുണ്ട്. അഞ്ചാം തീയതി മുതലാണ് സ്ഥാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്. ഇതിനകം തന്നെ ഇതിനായി ചരടുവലികൾ ശക്തമായിട്ടുണ്ട്.

ഇടതു പക്ഷത്തും പ്രശ്‌നങ്ങൾ

വടക്കാഞ്ചേരിയിൽ മുന്നണി മാര്യദ പാലിക്കാതെ നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ ഏകപകക്ഷീയമായി ഏറ്റെടുത്തതിനെതിരെ സി.പി.ഐ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇനി ഒറ്റസ്ഥനങ്ങളും ഏറ്റെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. മറ്റ് ഘടക കക്ഷികൾക്കും അതൃപ്തി നിലനിൽക്കുന്നുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വെപ്പ് സംബന്ധിച്ച ചർച്ച എൽ.ഡി.എഫിൽ ആരംഭിച്ചു കഴിഞ്ഞു.