'തപസ്യ' ആദരണീയം ഇന്ന്
Tuesday 30 December 2025 12:57 AM IST
തൃപ്രയാർ : തപസ്യ കലാസാഹിത്യവേദി തൃപ്രയാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ആദരണീയം 2025' പരിപാടി ഇന്ന് സംഘടിപ്പിക്കും. തൃപ്രയാർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ഉച്ചയ്ക്ക് 2ന് തപസ്യ സംസ്ഥാന സെക്രട്ടറി നീലാംബരൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ബിന്നി അറക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രമോഹൻ കുമ്പളങ്ങാട് മുഖ്യ പ്രസംഗം നടത്തും. നൃത്താദ്ധ്യാപകനും ഗ്രന്ഥകാരനുമായ പി.ജി. ജനാർദ്ദനൻ, തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്, കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കെ.ദിനേശ് രാജാ എന്നിവരെ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കുമെന്ന് ഡോ. പത്മിനി ഗോപിനാഥ്, സന്ധ്യ അറക്കൽ, നോമി കൃഷ്ണ എന്നിവർ അറിയിച്ചു