സമ്പ്രദായ പാഠശാല ആരംഭിക്കും
Tuesday 30 December 2025 12:00 AM IST
തൃശൂർ: കേരള ബ്രാഹ്മണ സഭ വനിതാവിഭാഗം യോഗം കോർപ്പറേഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ് ഉദ്ഘാടനം ചെയ്തു. കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗം പ്രസിഡന്റ് ടി.വി. ജയലക്ഷ്മി ശർമ്മ അദ്ധ്യക്ഷത വഹിച്ചു. കേരള ബ്രാഹ്മണ സഭ നഗരത്തിൽ പെൺകുട്ടികൾക്കായി സമ്പ്രദായ പാഠശാല ആരംഭിക്കും. കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ ജീവിക്കാനും സാംസ്‌കാരിക നിറവുള്ള അന്തരീക്ഷത്തിൽ വളരുവാനും വേണ്ട ഉപദേശങ്ങൾ പെൺകുട്ടികൾക്ക് കൈമാറുമെന്ന് അറിയിച്ചു. ഗോദാവരി സുബ്രഹ്മണ്യം, വിമല നാരായണൻ, എൻ.ആർ. പരമേശ്വരൻ, എസ്. ശിവരാമകൃഷ്ണൻ, പ്രൊഫ. ടി.കെ. ദേവനാരായണൻ, സീതാ രാമസ്വാമി, ഉഷാ രാമസ്വാമി, സരസ്വതിയമ്മാൾ, ടി.എം. വിജയലക്ഷ്മി, രാധികാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.