ഗാന്ധി ദർശനത്തെ തമസ്‌ക്കരിക്കാനുളള  നീക്കം ചെറുക്കും

Tuesday 30 December 2025 2:02 AM IST
ബി.ജെ.പി സംഘപരിവാർ സംഘടനകളുടെ ഗാന്ധി നിന്ദയ്‌ക്കെതിരെ യൂത്ത്‌കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിരോധ ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം ഡോ.അജീസ് ബെൻ മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: ഗാന്ധി ദർശനത്തെയും ഗാന്ധിയൻ പ്രതീകങ്ങളെയും തമസ്‌കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും സംഘ പരിവാർ സംഘടനകളുടെയും ശ്രമങ്ങളെ യൂത്ത് കോൺഗ്രസ് ജീവൻ നൽകിയും പ്രതിരോധിക്കുമെന്ന് കെ.പി സി.സി നിർവാഹക സമിതിയംഗം ഡോ.അജീസ് ബെൻ മാത്യൂസ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഗാന്ധി നിന്ദയ്‌ക്കെതിരെ നഗരത്തിൽ നടത്തിയ ഗാന്ധി സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ഡെന്നിസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിബിൻ വർഗീസ്, എബിൻ ആന്റണി, റൗഫ് റഹീം, ആൽബിൻ തോമസ്, ജി.എൽ അരവിന്ദ്, സായി സുരേഷ്, ജുഡ്‌സൺ ഫെർണാണ്ടസ്, ജോമോൻ തോമസ് ലോബോ, അനുരഞ്ജ് തുടങ്ങിയവർ പങ്കെടുത്തു.