നേത്രപരിശോധന ക്യാമ്പ് നടത്തി

Tuesday 30 December 2025 2:04 AM IST
തലയോലപ്പറമ്പ് ഡി.ബി. കോളേജ് എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് പൊതി സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ.പോൾ ഡെന്നി രാമച്ചംകുടി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ ഗീവ് സൈ​റ്റ് ഫൗണ്ടേഷന്റെയും തൃപ്പൂണിത്തുറ ആർ.സി.എം കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. പൊതി ലി​റ്റിൽ ഫ്ളവർ യു.പി സ്‌കൂളിൽ നടത്തിയ ക്യാമ്പ് പൊതി സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. പോൾ ഡെന്നി രാമച്ചംകുടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ടി.ആർ.രജിത്ത്, ഡോ.സുമിത്ര ശിവദാസ് മേനോൻ, ടീം ലീഡർ രവി ശങ്കർ, വാളണ്ടിയർമാരായ നിഥിൻ ചന്ദ്രൻ, അമൃത ഭാസ്‌കർ, ഗൗരി, ജസ്​റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു. ഒഫ്താൽമോളജിസ്​റ്റ് ഡോ. അപർണ ആനന്ദ് പരിശോധനയ്ക്ക് നേതൃത്വം നൽകി.