ടാർ ചെയ്‌ത് രണ്ടാം ദിനം റോഡ് തകർന്നു

Tuesday 30 December 2025 2:06 AM IST

മുണ്ടക്കയം: രണ്ടുദിവസം മുമ്പ് ടാർ ചെയ്ത റോഡ് ഏന്തയാർ കൈപ്പള്ളി റോഡിലെ ടാറിംഗ് രണ്ടാം ദിവസം ഇളകി. റോഡിന്റെ ഒരു വശത്ത് വലിയ തോതിൽ ടാറിംഗ് ഇളകിയിട്ടുണ്ട്. അശാസ്ത്രീയമായാണ് റോഡി ടാർ ചെയ്‌തതെന്ന് പഞ്ചായത്ത് അംഗവും നാട്ടുകാരും ആരോപിച്ചു. പൂഞ്ഞാർ,​ ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്ക് ഏന്തയാറ്റിൽ നിന്നും ഏറ്റവും എളുപ്പത്തിൽ എത്തുവാൻ കഴിയുന്ന റോഡാണിത്. നാളുകളായി റോഡ് സഞ്ചാരയോഗ്യമല്ലായിരുന്നു.

ഇതോടെ നിരവധി സമരങ്ങളും നടന്നിരുന്നു, ഇതേ തുടർന്നാണ് റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ടാറിംഗ് ഇളകിയയതോടെ റോഡിന്റെ പുനർ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. മറ്റു സ്ഥലങ്ങളിലും റോഡ് പൊളിയുമോ എന്ന സംശയത്തിലാണ് നാട്ടുകാർ. റോഡിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.