മെക്സിക്കോയിൽ ട്രെയിൻ പാളംതെറ്റി: 13 മരണം

Tuesday 30 December 2025 7:21 AM IST

മെക്സിക്കോ സിറ്റി: തെക്കൻ മെക്സിക്കോയിലെ വഹാക സംസ്ഥാനത്ത് ട്രെയിൻ പാളംതെറ്റി മറിഞ്ഞ് 13 പേർ മരിച്ചു. 98 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 250 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. അതിവേഗത്തിൽ വളവ് തിരിയുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.