ഇൻഡോനേഷ്യയിൽ തീപിടിത്തം: 16 മരണം
Tuesday 30 December 2025 7:21 AM IST
ജക്കാർത്ത: ഇൻഡോനേഷ്യയിൽ നഴ്സിംഗ് ഹോമിലുണ്ടായ വൻ തീപിടിത്തത്തിൽ 16 വൃദ്ധർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം,ഞായറാഴ്ച രാത്രി 8.30ന് നോർത്ത് സുലവേസി പ്രവിശ്യയിലെ മനാഡോയിലായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നഴ്സിംഗ് ഹോമിന്റെ അടുക്കളയിൽ നിന്നാണ് തീപടർന്നതെന്ന് കരുതുന്നു. അന്തേവാസികളായ 12 വൃദ്ധരെ സുരക്ഷിതമായി ഒഴിപ്പിച്ചു.